HOME
DETAILS
MAL
മദ്യലഹരിയില്‍ എ.എസ്.ഐയെ മര്‍ദിച്ചയാള്‍ റിമാന്‍ഡില്‍
backup
October 06 2016 | 17:10 PM
കട്ടപ്പന: മദ്യലഹരിയില്‍ എ.എസ്.ഐയെ മര്‍ദിച്ച കേസില്‍ പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു. സുവര്‍ണഗിരി വെട്ടുകല്ലാംകുഴിയില്‍ ടോമി തോമസി(47)നെയാണ് റിമാന്‍ഡ് ചെയ്തത്. കട്ടപ്പന എ.എസ്.ഐ: ജേക്കബ് കുരുവിളക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. ബിവറേജസിന് മുന്‍പില്‍ മദ്യപിച്ച് ബഹളം വച്ച ടോമി സ്ഥലത്തെത്തിയ എ.എസ്.ഐയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റുചെയ്തു വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."