മറയൂരില്‍ 10 ലക്ഷത്തിന്റെ ചന്ദനമരങ്ങള്‍ വെട്ടിക്കടത്തി
തൊടുപുഴ: മറയൂര്‍ സഹായഗിരി ആശുപത്രി പരിസരത്ത് നിന്നിരുന്ന രണ്ട് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തി.
ഏകദേശം പത്ത് ലക്ഷത്തോളം വിലമതിക്കുന്ന ചന്ദനമരങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ച് കടത്തിയത്.
പത്തിലധികം ചന്ദനമരങ്ങള്‍ ഉണ്ടായിരുന്ന സഹായഗിരി ആശുപത്രി പരിസരത്ത് ഇനി അവശേഷിക്കുന്നത് കാതല്‍ കുറഞ്ഞ രണ്ട് മരങ്ങള്‍ മാത്രം.
കഴിഞ്ഞ ദിവസം ഈ ആശുപത്രിയുടെ 100 മീറ്റര്‍ മാറി സര്‍ക്കാര്‍ ഹൈസ്കൂള്‍ പരിസരത്ത് നിന്നിരുന്ന ഒരു വന്‍ ചന്ദനമരം വെട്ടിക്കടത്തിയതിന്റെ അന്വേഷണം വേണ്ട രീതിയില്‍ നടത്താത്തതാണ് ഈ മോഷണത്തിനും ഇടയാക്കിയത്.
സ്വകാര്യ ഭൂമിയില്‍ നിന്നോ സര്‍ക്കാര്‍ ഓഫീസുകളുടെ കോമ്പൗണ്ടില്‍ നിന്നോ ചന്ദനമരം മോഷണം പോയാല്‍ വനം വകുപ്പോ പോലീസോ ഊര്‍ജ്ജിതമായി അന്വേഷണം നടത്താത്തത് മോഷ്ടാക്കള്‍ക്ക് ഗുണകരമായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തെ സര്‍ക്കാര്‍- സ്വകാര്യ ഭൂമിയില്‍ നിന്നായി പത്തിലധികം ചന്ദനമരമാണ് മോഷണം പോയിരിക്കുന്നത്. ഇതില്‍ ഒന്ന് പോലും പോലീസിനോ വനം വകുപ്പിനോ കണ്ട് പിടിക്കാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."