സ്വാശ്രയ കോളജ്: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ഒരാളുപോലും യു.ഡി.എഫ് നടത്തുന്ന സ്വാശ്രയ സമരത്തിന് എതിരല്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു തോന്നിയ കാരുണ്യംപോലും മുഖ്യമന്ത്രിയുടെ കുടുംപിടുത്തംമൂലം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നു. ഇതു പിണറായി വിജയന്റെ ധാര്‍ഷ്ട്യം മൂലമാണ്. സമരരംഗത്ത് മുന്നോട്ടുവെച്ചകാല് പിന്നോട്ടുവെച്ച ചരിത്രം യു.ഡി.എഫിനില്ല. അന്തിമവിജയംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിസ്ക്വയറില്‍ നിന്ന് ആരംഭിച്ച യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച് കോട്ടയം കലക്ടറേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.
ഡി.സി.സി പസിഡന്റ് അഡ്വ. ടോമി കല്ലാനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് ബഡായി, ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, സി.എം.പി ജില്ലാ സെക്രട്ടറി എം.ജി മധുസൂദനന്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി ഷാനവാസ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, കോണ്‍ഗ്രസ് നേതാക്കളായ തോമസ് കല്ലാടന്‍, സണ്ണി കല്ലൂര്‍, രാധാ വി. നായര്‍, അഡ്വ. ജി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.ആര്. സോന, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ യൂജിന്‍ തോമസ്, ബോബന് തോപ്പില്‍, അഡ്വ. എന്‍.എസ്. ഹരിശ്ചന്ദ്രന്, നന്തിയോട് ബഷീര്‍,ബിജു പുന്നത്താനം, അഡ്വ. പി.എ ഷമീര്‍, റ്റി.സി. റോയി, പി.പി സിബിച്ചന്, പി.എച്ച് നാസര്‍, പ്രൊഫ. വി.എന്‍ നാരായണപിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."