HOME
DETAILS

സുമനസുകളുടെ കാരുണ്യം തേടി അനന്തു

  
backup
October 06 2016 | 17:10 PM

%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87-2


കാഞ്ഞിരപ്പള്ളി: അനന്തുവിന് കൂട്ടുകാര്‍ക്കൊപ്പം ഓടിചാടി നടക്കണം. അതിന് സുമനസുകളായവരുടെ സഹായം കൂടിയെ തീരു. മൂന്ന് വര്‍ഷം മുന്‍പാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ കൊരട്ടി ആലംപരപ്പ് ആര്യശേരില്‍ എ.ടി രാജേഷിന്റെ മകന്‍ അനന്തുവിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴലായി അപകടം സംഭവിച്ചത്.
2013 ജൂലൈ ഒന്‍പതിന് എരുമേലി ടൗണിനു സമീപം വഴിയിരികില്‍ നിന്നിരുന്ന അനന്തുവിനെ തടികയറ്റി വന്ന പിക്ക് -വാന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ അനന്തുവിന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അബോധാവസ്ഥയിലായിരുന്നു പീന്നീടുള്ള ജീവിതം.
ചികിത്സയുടെയും പ്രാര്‍ഥനയുടെയും ഫലമായി ബോധം തിരിച്ചുകിട്ടിയെങ്കിലുംവലതുകണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു. ഇപ്പോള്‍ പരസഹായമില്ലാതെ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ ഇരുപതുകാരന്‍ ജീവിതം കഴിച്ചു കൂട്ടുന്നത്. കോട്ടയം മെഡിക്കല്‍ കോളജ്, എറണാകുളത്തെ സ്വകാര്യ ആശുപത്രി, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഇതിനോടകം ചികിത്സ തേടിയത്. ഇപ്പോള്‍ തന്നെ മുപ്പത് ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചിലവായി. ആകെയുള്ള ആറുസെന്റ് സ്ഥലവും വീടും മകന്റെ ചികിത്സയ്ക്കായി പണയപ്പെടുത്തി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് ഇത്രയും നാള്‍ ചികിത്സ നടത്തി വന്നത്. ടാപ്പിങ് തൊഴിലാളിയായ രാജേഷ് തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുകയാണ്. മൂന്ന് മാസത്തെ വിദഗ്ദ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേയ്ക്ക് ഇന്ന് യാത്ര തിരിക്കും. മൂന്ന് ലക്ഷത്തോളം രൂപയാണ് ചികിത്സാചിലവായി പ്രതീക്ഷിക്കുന്നത്. വീട്ടില്‍ നിന്നും വെല്ലൂരിലെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് ചാര്‍ജായി 25,000 രൂപ നല്‍കേണ്ടി വരും. ചികിത്സ പൂര്‍ത്തിയാകുന്നതോടെ കൈകാലുകളുടെ ചലനശേഷി നഷ്ടമായ അനന്തുവിന് പൂര്‍വസ്ഥിതിയിലേയ്ക്ക് തിരിച്ചു വരാനാകും. ചിറക്കടവ് എസ്. ആര്‍. വി. എന്‍. എസ്. എസ്. സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അനന്തുവിന് ഈ അവസ്ഥയില്‍ നിന്നും തിരിച്ചു വരാന്‍ നാടൊന്നാകെ പ്രാര്‍ഥനയിലാണ്.
മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റ് നടക്കാമെന്ന് പ്രതീക്ഷയില്‍ കഴിയുന്ന ഈ കൊച്ചുമിടുക്കനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ നല്ലമനസുകളുടെ സഹായം ആവശ്യമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എരുമേലി ശാഖ. എ.ടി രാജേഷ്, അക്കൗണ്ട് നമ്പര്‍: 0146053000022125. ഐ. എഫ്.സി കോഡ്: എസ്.ഐ.ബി.എല്‍ 0000146. ഫോണ്‍: 9048412920.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago