ഹെറിറ്റേജ് മോട്ടോര്‍ ഷോ നാളെ തുടങ്ങും
കൊച്ചി: കൊച്ചിന്‍ വിന്റേജ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് 'ഹെറിറ്റേജ് മോട്ടോര്‍ ഷോ' ശനി,ഞായര്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരാണിക മൂല്യമുള്ള വിന്റേജ് വാഹനങ്ങള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുവാനും ഇത്തരം പ്രത്യേകതകള്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ 10.30ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഐ.ജി.എസ്.ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിക്കും. 75 വിന്റേജ് കാറുകളും 45 ഇരുചക്രവാഹനങ്ങളും 25 നിയോ ക്ലാസിക്ക് കാറുകളുമാണ് ഷോയുടെ ആകര്‍ഷണം. നാളെ രാവിലെ 10.30 മുതല്‍ രാത്രി 8 വരെയും ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെയുമാണ് പ്രദര്‍ശനം. സൗജന്യമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മികച്ച രീതിയില്‍ റീസ്റ്റോര്‍ ചെയ്ത വണ്ടികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കും. പ്രത്യേക ജഡ്ജിങ് പാനലാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. ഇവ കൂടാതെ വീടുകളില്‍ ഉപയോഗിക്കാതെ കിട്ടുക്കുന്ന സൈക്കിളുകള്‍ ശേഖരിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം നടത്തും. സെക്രട്ടറി സുരേഷ്‌കൃഷ്ണന്‍, ഹരിഗോവിന്ദ്.എം, റിനേഷ് രവി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."