HOME
DETAILS
MAL
വിദ്യാര്‍ഥികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം: മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
October 06 2016 | 18:10 PM
കൊച്ചി : വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീമന്‍ നാരായണന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
ഭൂരിഭാഗം വിദ്യാര്‍ഥികളും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. കുട്ടികള്‍ക്കുണ്ടാകേണ്ട സദാചാര ബോധമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന് ശ്രീമന്‍ നാരായണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് സ്മാര്‍ട്ട് ഫോണുകള്‍ സൃഷ്ടിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി മാതാപിതാക്കള്‍ ആലോചനയോഗം കൂടി നിയന്ത്രണകാര്യത്തില്‍ സംയുക്തമായൊരു തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."