'കശുവണ്ടിമേഖല ഉണര്‍വിന്റെ കാലം' സെമിനാര്‍ നാളെ
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന കശുവണ്ടി മേഖല ഉണര്‍വിന്റെകാലം സെമിനാര്‍ നാളെ നടക്കും.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍, കാപ്പെക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണനല്ലൂര്‍ കോര്‍പ്പറേഷന്‍ കശുവണ്ടിഫാക്ടറിയില്‍ രാവിലെ 8.30 ന് ആരംഭിക്കുന്ന സെമിനാര്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് .ജയമോഹന്‍ അധ്യക്ഷനാകും. കശുവണ്ടി വ്യവസായത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും കശുവണ്ടി മേഖലയുടെ ആധുനികവല്‍കരണത്തെക്കുറിച്ച് കെ സോമപ്രസാദ് എം.പിയും സംസാരിക്കും.
കശുവണ്ടി തൊഴിലാളികളുടെ എം.ബി.ബി.എസ്, ഐ.ഐ.ടി, എന്‍.ഐ.റ്റി പഠിതാക്കളായ മക്കള്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍വഹിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ഫുള്‍ എ പ്ലസ് നേടിയ കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കാപെക്‌സ് ചെയര്‍മാന്‍ കൊല്ലായില്‍ എസ് .സുദേവന്‍ വിതരണം ചെയ്യും.
തോട്ടണ്ടി ഇറക്കുമതി പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയം കോര്‍പറേഷന്‍ എം.ഡി ടി.എഫ് സേവ്യറും തോട്ടണ്ടിയുടെ തദ്ദേശീയ ഉല്‍പാദന സാധ്യതകള്‍ കാപെക്‌സ് എം ഡി രാജേഷും അവതരിപ്പിക്കും. കശുവണ്ടി മേഖലയിലെ
തൊഴില്‍ സാഹചര്യത്തെക്കുറിച്ച് തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കെ.സുഭഗന്‍ (സി.ഐ.റ്റി.യു), ജി.ബാബു (എ.ഐ.ടി.യു.സി), ഇബ്രാഹിംകുട്ടി ഐ.എന്‍.ടി.യു.സി), ജി.വേണുഗോപാല്‍ (യു.റ്റി.യു.സി) എന്നിവര്‍ സംസാരിക്കും.
കശുവണ്ടി മേഖലയും പ്രാദേശിക ഇടപെടലുകളും എന്ന സെക്ഷനില്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ശിവശങ്കര പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് രാജീവ്, ആശാ ചന്ദ്രന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം ഷെര്‍ലി സത്യദേവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് മാത്യു, ഗ്രാമപഞ്ചായത്തംഗം ഷൈലജ എന്നിവര്‍ സംസാരിക്കും. ജില്ലാ കലക്ടര്‍ മിത്ര റ്റി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."