HOME
DETAILS

സ്വാശ്രയം: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

  
backup
October 06 2016 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af%e0%b4%82-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f


കൊല്ലം: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതിനു കാരണം മുഖ്യമന്ത്രിയുടെ ദുരഭിമാനവും സ്വേച്ഛാധികാര പ്രവണതയുമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റവാക്കേ ഗവണ്‍മെന്റിനുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യ മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്ന പരസ്യമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടെ നിലപാട് വെളിവാക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പു വയ്ക്കാതെ കോളേജുകള്‍ക്ക് പത്ത് ലക്ഷം രൂപ വരെ മെറിറ്റ് സീറ്റില്‍ ഫീസ് ഈടാക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വിചിത്രമാണെന്നും എം.പി പറഞ്ഞു.
മുഖ്യമന്ത്രി ഏകാധിപത്യ പ്രവണതയിലൂടെ കേരളാ ഹിറ്റ്‌ലര്‍ ആകാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഫിലിപ്പ് കെ. തോമസ്, ഡോ. എ. യൂനുസ്‌കുഞ്ഞ്, കെ.സി. രാജന്‍, എ. ഷാനവാസ് ഖാന്‍, ആര്‍. ശ്രീധരന്‍പിള്ള, ഇ. മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, തൊടിയില്‍ ലുക്ക്മാന്‍, സി.എസ്. മോഹന്‍കുമാര്‍, കെ. മോഹനന്‍പിള്ള, അയത്തില്‍ അപ്പുക്കുട്ടന്‍, സൂരജ് രവി, വിപിനചന്ദ്രന്‍, കെ.എസ്. വേണുഗോപാല്‍, റ്റി.സി. വിജയന്‍, സജി ഡി. ആനന്ദ്, സി. ഉണ്ണികൃഷ്ണന്‍, എം.എസ്. ഷൗക്കത്ത്, കെ. സിസിലി, പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നാസറുദ്ദീന്‍, കുടക്കട രാജു, കരിക്കത്തില്‍ പ്രസേനന്‍, കെ. രത്‌നകുമാര്‍, എം. നാസര്‍ഖാന്‍, ജസ്റ്റിന്‍ ജോണ്‍, ഉദയസുകുമാരന്‍, എസ്. ശോഭ, കൃഷ്ണവേണി ശര്‍മ്മ, രാജേന്ദ്രപ്രസാദ്, ഫ്രാന്‍സി ജോണ്‍, പ്രൊഫ. രമരാജന്‍, നെയ്ത്തില്‍ വിന്‍സെന്റ്, പുലത്തറ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago