സാമൂഹ്യസേവന രംഗത്ത് സന്നദ്ധ സംഘടനകള്‍ സജീവമാകണം: സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ
തിരുവനന്തപുരം: സാമൂഹ്യസേവന രംഗത്ത് സന്നദ്ധ സംഘടനകള്‍ സജീവമാകണമെന്ന് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസും ആന്റി നാര്‍ക്കോട്ടിക്സ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (അനാസി) സംയുക്തമായി നെയ്യാര്‍ഡാം എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സംഘടനകള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും വിവിധ വകുപ്പുകളെയും സഹായിക്കാന്‍ കഴിയും. ആരോഗ്യമുള്ള,ലഹരിവിമുക്തമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബഹുജനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പി.ആര്.ഡി അസി.എഡിറ്റര്‍ സി.എഫ്. ദിലീപ്കുമാര് സ്വാഗതം പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്.ബിജുമോന് മുഖ്യപ്രഭാഷണം നടത്തി. അനാസി ഡയറക്ടര്‍ കള്ളിക്കാട് ബാബു അധ്യക്ഷനായി. മാത്യു ഇടശേരി,ഡോ.അജോഷ് തമ്പി, അഡ്വ.എം.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."