ഹില്‍ബാന്‍ കീടനാശിനിയുടെ ഉപയോഗം വ്യാപകമാകുന്നു
മാള: മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും മണ്ണിന് ഏറെ ദോഷകരവുമായ ഹില്‍ബാന്‍ കീടനാശിനിയുടെ ഉപയോഗം വ്യാപകമാകുന്നു. 2011 ല്‍ മാരകമായ കുറേ കീടനാശിനികള്‍ നിരോധിച്ചപ്പോള്‍ അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണീ കീടനാശിനി. യെല്ലോ കാറ്റഗറിയില്‍ പെടുന്ന ഹില്‍ബാന്‍ കീടനാശിനി അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിഷ്‌കര്‍ഷ കര്‍ഷകരില്‍ അധികവും അനുസരിക്കുന്നില്ല.
ഈ കീടനാശിനി പ്രയോഗിക്കാന്‍ തക്കതായ കാരണമുണ്ടെന്ന് കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇത് കര്‍ഷകര്‍ക്ക് നല്‍കാവൂ എന്ന നിയമം കച്ചവടക്കാരും പാലിക്കുന്നില്ല. ക്ലോറിഫൈറിഫോസെന്ന രാസനാമത്തിലുള്ള ഈ കീടനാശിനി ഉല്‍പ്പാദിപ്പിച്ച് വിപണിയിലിറക്കുന്നത് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. മാരകമായ കീടനാശിനികളാലുണ്ടാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ കീടനാശിനി മൂലവുമുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറടക്കമുള്ള മറ്റസുഖങ്ങള്‍ക്കും കാരണമാകുന്ന ഈ കീടനാശിനി ജനവാസ കേന്ദ്രങ്ങളിലെ കൃഷികള്‍ക്ക് പ്രയോഗിക്കരുതെന്നാണ് നിബന്ധന. എന്നാലീ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനങ്ങള്‍ തിങ്ങി താമസിക്കുന്നയിടങ്ങളില്‍ പോലും ഈ കീടനാശിനി യഥേഷ്ടം ഉപയോഗിക്കുന്നത്. കുഴൂര്‍,മാള,അന്നമനട,പുത്തന്‍ചിറ,വെള്ളാങ്കല്ലൂര്‍,പരിയാരം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെല്ലാം വ്യാപകമായി വാഴ തോട്ടങ്ങളില്‍ ഈ കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ചെള്ള്, വണ്ട് വര്‍ഗ്ഗങ്ങളില്‍ പെട്ട എല്ലാ കീടങ്ങളേയും നശിപ്പിക്കാന്‍ ഈ കീടനാശിനി ഫലപ്രദമാണെന്നാണ് കര്‍ഷകര്‍ക്കിടയിലുള്ള അഭിപ്രായം. മാള മേഖലയിലെ ഹെക്ടറു കണക്കിന് വാഴത്തോട്ടങ്ങളിലായി ഈ കീടനാശിനി പ്രയോകിക്കപ്പെടുന്നതിനെതിരെ നടപടികള്‍ വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."