സഹൃദയ കോളജിന് ക്വസ്റ്റ് ഇന്‍ജിനീയം അവാര്‍ഡ്
തൃശൂര്‍: ആഗോള എന്‍ജിനീയറിങ് സേവന ദാതാക്കളായ ക്വസ്റ്റ് ഗ്ലോബല്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ മത്സരത്തില്‍ തൃശൂര്‍ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി മൂന്നാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ 905 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നായി 8000-ത്തിലേറെ വിദ്യാര്‍ഥികളാണ് മത്സരത്തിന് അപേക്ഷിച്ചത്. ഇതില്‍ നിന്നും ചുരുക്കപ്പട്ടികയില്‍ എത്തിയ പത്തു ടീമുകളാണ് മത്സരത്തിന്റെ അവസാന റൗണ്ടില്‍ മാറ്റുരച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ദിനംപ്രതി വര്‍ധിക്കുകയും അത് പരിസ്ഥിതിക്ക് വലിയ ദോഷം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്, പ്ലാസ്റ്റിക് സാന്‍ഡിലൂടെ പരിഹാരം കണ്ടെത്താനുള്ള പ്രോജക്ട് ആണ് സഹൃദയ കോളജ് അവതരിപ്പിച്ചത്. രാജ്യത്തെ മുന്‍നിര വ്യവസായ സംഘടനയായ നാസ്‌കോമിന്റെ അംഗീകാരവും ഈ മത്സര പരിപാടിക്കുണ്ട്.
തൃശൂരിലെ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി, എസ്.സി.ഇ.ടി - റീബ റോയ് മണ്ണൂര്‍, ബിജോഷ.പി, പ്രഭ ജോണ്‍, രുക്‌സാന ഹംസ, റോസ്മി ഡേവിസ് (ഗൈഡ്) എന്നിവരടങ്ങിയ ടീമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അംഗപരിമിതി ഉള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ബയോണിക് കരങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പ്രോജക്ട് അവതരിപ്പിച്ച മുംബൈ ഭാരതീയ വിദ്യാഭവന്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കാണ് ഒന്നാം സ്ഥാനം. ബാംഗ്ലൂര്‍ ആര്‍വി കോളജ് ഓഫ് എന്‍ജിനീയറിംഗിനാണ് രണ്ടാം സ്ഥാനം. കാര്‍ഡിയാക് ഡിസൈന്‍ ലാബ്‌സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ആനന്ദ് മദനഗോപാലായിരുന്നു മുഖ്യാതിഥി. എയര്‍ബസ് അമേരിക്കാസ് എന്‍ജിനീയറിങ് ഇന്‍കോര്‍പറേറ്റഡിന്റെ വൈസ് പ്രസിഡന്റ് ജോണ്‍.ഒ.ലീയറി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."