വാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പണവും നാളെ
ഗുരുവായൂര്‍: സംഹിത സാംസ്‌കാരിക പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ 11-ാം വാര്‍ഷികാഘോഷവും അവാര്‍ഡുകളുടെ സമര്‍പണവും നാളെ രാവിലെ 10ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും.
ഉത്രാടം തിരുന്നാള്‍ അനുസ്മരണം സി.പി ജോണും പുരസ്‌കാര സമര്‍പണം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും നിര്‍വഹിക്കും.
അവാര്‍ഡ് ജേതാക്കള്‍: മന്ത്രി വി.എസ് സുനില്‍കുമാര്‍ (കര്‍മശ്രേഷ്ഠ പുരസ്‌കാരം), ആവണങ്ങാട് രഘുരാമപണിക്കര്‍ (ഉത്രാടം തിരുന്നാള്‍ പുരസ്‌കാരം), വിദ്യാധരന്‍ മാസ്റ്റര്‍ (സംഗീത പുരസ്‌കാരം), കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ (മാധ്യമപുരസ്‌കാരം), ഡോ. എസ്. അമ്മിണി (യോഗ പുരസ്‌കാരം), ഡോ. ബിമല്‍ (ആയുര്‍വേദ പുരസ്‌കാരം), എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ജ്യോതിഷ പുരസ്‌കാരം), വിക്രമന്‍ ആചാര്യ (വാസ്തു പുരസ്‌കാരം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."