HOME
DETAILS
MAL
വാര്‍ഷിക പൊതുയോഗം നടത്തി
backup
October 06 2016 | 20:10 PM
പട്ടാമ്പി: പെരുമൂടിയൂര്‍ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതി വാര്‍ഷിക പൊതുയോഗം നടത്തി. സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി പുന്നശ്ശേരി നമ്പിയുടെ നാമധേയത്തില്‍ ട്രസ്റ്റ് രൂപീകരിക്കുക, ഹൈസ്കൂള്‍ വിഭാഗത്തില്‍ മലയാളഭാഷാ പഠനത്തിനുള്ള സൗകര്യം ഉറപ്പാക്കുക, സ്കൂളിന്റെ പേര് നീലകണ്ഠ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാക്കുക, യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനായി റയില്‍വേ അണ്ടര്‍ പാസേജ് നിര്‍മിക്കുക എന്നീ പ്രമേയങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു.
പി.ടി.എ പ്രസിഡന്റ് പി. സുരേഷ് ബാബു, എം. മൊയ്തീന് കുട്ടി, എം.പി.ടി.എ ബിന്ദു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."