HOME
DETAILS

ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

  
backup
October 06 2016 | 20:10 PM

%e0%b4%92-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%99%e0%b5%8d


പാലക്കാട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തിലും, ക്രിസ്ത്യന്‍, മുസ്‌ലീം, ജൈന, പാഴ്‌സി, സിക്ക്. ബുദ്ധ തുടങ്ങിയ മറ്റ് മതന്യൂന പക്ഷ വിഭാഗത്തിലും പെട്ട 18നും 55നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശത്തുള്ളവരില്‍ 98,000- രൂപയിലും, നഗരപ്രദേശങ്ങളില്‍ 1,20,000- രൂപയിലും താഴെയുള്ള ഒ.ബി.സി. വിഭാഗത്തില്‍പെട്ടവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ ആറു ശതമാനം പലിശ നിരക്കിലും, പത്ത് ലക്ഷം രൂപവരെ എട്ടു ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും.
കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശത്തുള്ളവരില്‍ 81,000- രൂപയിലും, നഗരപ്രദേശങ്ങളില്‍ 1,03,000- രൂപയിലും താഴെയുള്ള ഒ.ബി.സി. വിഭാഗത്തില്‍പെട്ടവര്‍ക്ക് പരമാവധി 15 ലക്ഷം രൂപവരെ 6 ശതമാനം പലിശ നിരക്കിലും. 6 ലക്ഷത്തിന് താഴെ കുടംബവാര്‍ഷിക വരുമാനമുള്ള പുരുഷന്‍മാര്‍ക്ക് 8 ശതമാനം പലിശ നിരക്കിലും , സ്ത്രീകള്‍ക്ക് 6 ശതമാനം പലിശ നിരക്കിലും പരമാവധി 20 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാണ്.കാര്‍ഷിക, ചെറുകിട വ്യവസായ സേവന മേഖലയില്‍പ്പെട്ട ഏത് സംരഭത്തിനും വായ്പ നല്‍കും.
തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ പ്രത്യേക സബ്‌സിഡിയും നല്‍കും.
അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളെയോ വര്‍ക്കല , ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, തിരൂര്‍, വണ്ടൂര്‍ ഉപജില്ലാ ഓഫീസുകളേയൊ സമീപിക്കണം. കോര്‍പ്പറേഷന്‍ വെബ്‌സൈറ്റായ ംംം.സയെരറര.രീാലും വിശദ വിവരങ്ങള്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago