ഫണ്ട് വകയിരുത്തിയതില്‍ പക്ഷപാതിത്വം: ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു
ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ ഫണ്ട് അനുവദിച്ചതില്‍ കടുത്ത പക്ഷപാതിത്വം കാണിച്ചതില്‍ പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ വകയിരുത്തുകയും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്ക് നാമമാത്രമായി ചെറിയ തുകകള്‍ മാത്രം വകയിരുത്തുകയുമാണ് ചെയ്തതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് ചെയ്യേണ്ട പ്രവൃത്തികളില്‍ പക്ഷപാതിത്വം കാണിക്കുകയും ബസ് റൂട്ടുകളടക്കം ഉള്ള പ്രധാന റോഡുകളുടെ അറ്റകുറ്റ പണികള്‍ അവഗണിക്കുകയും ചെയ്തതിലും, എസ്.സി ഫണ്ട് വകയിരുത്തിയതില്‍ കാണിച്ച വിവേചനത്തിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം 14 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടേയും വിയോജനക്കുറിപ്പോടെ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചത്.
ജില്ലാ ആസൂത്രണസമിതി യോഗത്തിനു മുന്‍പ് നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ 2016-17 വാര്‍ഷിക പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. എന്താണ് പദ്ധതികള്‍ എന്ന് കൗണ്‍സിലര്‍മാരെ പോലും അറിയിച്ചിട്ടില്ല. കൃത്രിമമായി രേഖകള്‍ സൃഷ്ടിച്ചാണ് ജില്ലാ ആസൂത്രണ സമിതിയില്‍ മുനിസിപ്പല്‍ ഭരണസമിതി പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടുള്ളതെന്നും ഇതിനെതിരേ ജില്ലാ കലക്ടര്‍ക്കും, ജില്ലാ ആസൂത്രണ സമിതിക്കും പരാതി നല്‍കുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഒന്നാമത്തെ അജണ്ടയായിട്ടായിരുന്നു പദ്ധതി നിര്‍വഹണം ഉള്‍പ്പെടുത്തിയിരുന്നത്. കൗണ്‍സിലര്‍ വി.സുകുമാരനാണ് ഫണ്ട് വകയിരുത്തിയതിലെ പക്ഷപാതിത്വം ചൂണ്ടിക്കാണിച്ച് ചര്‍ച്ചക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കെ. കൃഷ്ണദാസ്, കൗണ്‍സിലര്‍മാരായ സി. ഹംസ, സി. കുഞ്ഞിക്കണ്ണന്‍, പി.കെ സുജിത്ത്, കെ.ടി പ്രമീള, അനിത സംസാരിച്ചു. ഫണ്ട് വകയിരുത്തിയതിലെ പക്ഷപാതിത്വം ചൂണ്ടിക്കാണിച്ച് രൂക്ഷമായ വാക്കേറ്റമാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായത്. തുടര്‍ന്നാണ് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."