കാടിറങ്ങി വന്യജീവികള്‍ നാട്ടിലിറങ്ങാനാവാതെ ജനം
മുതലമടയില്‍ നാട്ടിലിറങ്ങിയത് കരടി
കൊല്ലങ്കോട്: മുതലമട മലയോര പ്രദേശത്തു നിന്നും കരടി നാടിറങ്ങിയതോടെ നാട്ടുകാര്‍ ഭയപ്പാടിലായി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജോയ് വിഷ്ണു എന്നിവരാണ് മൗതമവന്‍ ചള്ളയില്‍ ബൈക്കിന്റെ കുറുകെ കരടി ചാടിയതായി പറയുന്നു. ഓടി രക്ഷപ്പെട്ട ഇവര്‍ നാട്ടുകാരെ അറിയിച്ചപ്പോഴാണ് നരിപ്പാറ ചള്ളയിലും തുമ്പിള്ളേരി പപ്പാന്‍ ചള്ള എന്നിവിടങ്ങളിലും കരടിയെ നാട്ടുകാര്‍ കണ്ടതായി പറഞ്ഞു.
വനം വന്യജീവി വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് വര്‍ഷം മുന്‍പ് ചെമ്മണാംമ്പതി വനം മേഖലയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടിന്റെ അതിര്‍ത്തിയായി കെട്ടിയ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കരടിയെ കണ്ടെത്തിയിരുന്നു.
കുടുങ്ങിയ കരടിയെ രക്ഷിക്കുന്നതിനായി സമീപത്തായി അഞ്ചോളം കരടികള്‍ നിലയുറപ്പിച്ചിരുന്നു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നും രക്ഷപ്പെടുത്തായിരുന്നത്.
തെങ്കരയില്‍ രണ്ടിടങ്ങളില്‍ 15 കാട്ടാനകള്‍
മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളി, മെഴുകുംപാറ, തത്തേങ്ങലം മേഖലയിലെ കാട്ടാനശല്ല്യത്തിന് അറുതിയായില്ല. കാട്ടനകളുടെ എണ്ണം 15 ആയി വര്‍ധിച്ചു.
നേരത്തെ പ്രദേശത്ത് വിഹരിച്ചിരുന്ന ആറംഗ കാട്ടാനക്കൂട്ടമടക്കം ഇപ്പോള്‍ മേഖലയില്‍ മറ്റൊരു ഒന്‍പതംഗ സംഘ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കൂടിയുണ്ട്. കാട്ടാനക്കൂട്ടങ്ങളെ തുരത്താനുളള വനം വകുപ്പിന്റെ നടപടികളെല്ലാം വിഫലമാവുകയാണ്.
നാട്ടിലിറങ്ങുന്ന കാട്ടനക്കൂട്ടം കാട്ടിലേക്ക് കയറിപ്പോവാത്തത് നാട്ടിലെ ഭക്ഷണ സുലഭത മാത്രമല്ല കാട്ടിനകത്ത് വേട്ടക്കാരുടെ സാനിധ്യമുണ്ടെന്നുളള സംശയവും ബലപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കുട്ടികൊമ്പന്‍ മേഖലയില്‍ വെടിയേറ്റ് ചെരിഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല. നാട്ടില്‍ കാട്ടാനക്കൂട്ടം പെരുകുന്നത് കര്‍ഷകരുടെയും, പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെയും ഉറക്കം കെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."