വിതരണത്തനിടെ 1960 കിലോ തമിഴ്‌നാട് റേഷനരി പിടിച്ചു
വണ്ടിത്താവളം: ഗോപാലപുരത്തിനടുത്ത് രാമസ്വാമിചള്ളയില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണത്തിനെത്തിയ 40 ചാക്കിലായി 1960 കിലോ തമിഴ്‌നാട് റേഷനരി പിടികൂടി.
ബുധനാഴ്ച്ച രാത്രി എട്ടരക്ക് വടക്കഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ടി.പി. മണികണ്ഠനും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെയാണ് ടി.എന്‍ 67 എച്ച് 3177 നമ്പര്‍ മിനിലോറിയില്‍ അരി കണ്ടെത്തിയത്.
രാത്രിയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് ചാക്കുകള്‍ ഇറക്കുന്നത് കണ്ടതാണ് സംശയത്തിന് കാരണമായത്. ചോദ്യം ചെയ്യലില്‍ ഗോപാലപുരത്തുള്ള ബാലന്‍ എന്ന വ്യക്ത്തിയാണ് അരി വിതരണത്തിന് ഏല്‍പ്പിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്നും റേഷനരി ചെറുകിട വ്യാപാരികള്‍ക്ക് വിതരത്തിനെത്തിച്ചതാണെന്ന് പ്രതികള്‍ പറഞ്ഞതായി എക്‌സൈസ് ജീവനക്കാര്‍ പറഞ്ഞു. പൊള്ളാച്ചി സ്വദേശി ഡ്രൈവര്‍ അനില്‍ കുമാര്‍, സഹായി അബ്ദുല്‍ഖാദര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചിറ്റൂര്‍ പൊലിസില്‍ ഏല്‍പ്പിക്കുകയും വ്യാഴാഴ്ച്ച കാലത്ത് താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്‍. മനോജിന്റെ നേതൃത്തത്തില്‍ പിടിച്ചെടുത്ത അരി തത്തമംഗലത്തെ സപ്ലൈകോയുടെ മൊത്തവ്യാപാര കേന്ദ്രത്തില്‍ സൂക്ഷിച്ച് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. അനധികൃതമായി അരി വിതരണത്തിന് കേസെടുത്ത് മിനിലോറി ചിറ്റൂര്‍ പൊലിസ് സ്റ്റേഷന് ഏല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."