കുടിക്കാം...ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം
പത്തനംതിട്ട: കുറഞ്ഞ ചെലവില്‍ ശുദ്ധജല വിതരണ പദ്ധതിയുമായി പത്തനംതിട്ട നഗരസഭ. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ എന്ന കണക്കില്‍ 20 ലിറ്റര്‍ ശുദ്ധജലം വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്ന പദ്ധതിയ്ക്കാണ് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. സംസ്ഥാന വനിതാ കോര്പ്പറേഷന് മുഖേന കുടുംബശ്രീയാണ് നഗരസഭയില്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ സംരംഭമാണിത് എന്നാണ് നഗരസഭ അധികൃതരുടെ അഭിപ്രായം.
നഗരസഭയുടെ 25ാം വാര്‍ഡില്‍ പാമ്പൂരിപ്പാറക്കടവിനു സമീപമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് വസ്തുവിലാണ് പദ്ധതിക്കുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. 25.55 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതി കൂടിയാണിത്. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പായി പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."