ഇന്ത്യന്‍ ഹാജിമാരുടെ അവസാനസംഘം ഇന്ന് മദീനയിലേക്ക്
ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘം ഇന്നു ജുമുഅ നിസ്കാരത്തിന് ശേഷം മക്കയില്‍ നിന്നു മദീനയിലേക്ക് യാത്ര തിരിക്കും. ഇതിനായി കേരളത്തിലേയ്ക്കുള്ള അവസാന സംഘത്തിലെ മുഴുവന്‍ ഹാജിമാരും ബുധനാഴ്ച മദീനയിലെത്തി. ഇന്ത്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനം ഈ മാസം 16നാണ്.
ഇന്നലെ 3000 തീര്‍ഥാടകരാണ് മദീനയിലെത്തിയത്. ബാക്കിയുള്ള 1500 തീര്‍ഥാടകര്‍ ഇന്നു മക്കയില്‍ നിന്നു മദീനയിലേക്ക് യാത്ര തിരിക്കും. ഇതോടെ ഇന്ത്യയില്‍ നിന്നു ഹജ്ജിനെത്തിയ മുഴുവന്‍ തീര്‍ഥാടകരും മക്കയോട് വിടപടയും. 99,904 പേരാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മക്കയിലെത്തിയത്. ഇതില്‍ 66,000 ത്തോളം പേരും ഇതിനകം നാട്ടിലേക്ക് മടങ്ങി. കേരളത്തില്‍ നിന്നുള്ള 4,800 ഹാജിമാരും നാട്ടിലെത്തി. അവശേഷിക്കുന്നവര്‍ 16നുള്ളില്‍ മദീനയില്‍ നിന്നും മടങ്ങും. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം ഹാജിമാരും പുണ്യഭൂമിയില്‍ നിന്നു യാത്രയായി. എട്ടു ദിവസമാണ് ഹാജിമാര്‍ മദീനയില്‍ താമസിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."