HOME
DETAILS
MAL
ബി.എല്‍.ഒയെ നീക്കി
backup
May 09 2016 | 08:05 AM
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വീട് കയറി വോട്ടഭ്യര്ഥിച്ചതിനെ തുടര്‍ന്ന് ബി.എല്‍.ഒയെ നീക്കി. മാനന്തവാടി 57ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒയായ റിട്ട. അധ്യാപകന് ബാലകൃഷ്ണനെയാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സബ്കലക്ടര്‍ ശീറാം സാംബശിവറാവു നീക്കിയത്. മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്മാന് കടവത്ത് മുഹമ്മദ് നല്കിയ പരാതിയെ തുടര്‍ന്ന് സബ്കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ബാലകൃഷ്ണന് വീട് കയറി എല്‍.ഡി.എഫിന് വേണ്ടി വോട്ടുപിടിച്ചതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."