ജയയുടെ ആരോഗ്യസ്ഥിതി; ഹരജി ഹൈക്കോടതി തള്ളി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്കിയ പൊതുതാല്പര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിയില്‍ പൊതുതാല്പര്യം ഇല്ലെന്നും പ്രശസ്തിക്കു വേïിയാണ് ഹര്‍ജിക്കാരന്റെ ശ്രമമെന്നും കോടതി ചൂïിക്കാട്ടി.
കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത് പൊതുതാല്‍പര്യമല്ലെന്നും ഇത് പ്രശസ്തിക്കു വേïിയുള്ള താല്പര്യമാണെന്നുമാണ് കോടതി പറഞ്ഞത്.
ജയലളിത ആശുപത്രിയില്‍ മന്ത്രിമാരുമായി മന്ത്രിസഭായോഗം ചേരുന്നതിന്റെ ചിത്രങ്ങളും പുറത്ത് വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജയയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹരജി തള്ളുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."