കശ്മിരിനായുള്ള ദാഹം പാകിസ്താന് അവസാനിപ്പിക്കണം: ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെ ഈറ്റില്ലമായി മാറിയ പാകിസ്താനോട് കശ്മിരിനു വേïിയുള്ള ദാഹം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഇന്ത്യ.യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് പാകിസ്താനെ ഇക്കാര്യം ഓര്‍മപ്പെടുത്തിയത്. സംഘര്‍ഷാവസ്ഥയുടെ തീവ്രത വര്‍ധിപ്പിക്കുന്നത് ഇന്ത്യയാണെന്ന പാകിസ്താന്റെ വാദത്തിന് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചത്.
കാലപഴക്കം ചെന്ന പാകിസ്താന്റെ അനാവശ്യ സമീപനവും കശ്മിരിനു വേïിയുള്ള വ്യര്‍ത്ഥമായ ദാഹവും അവസാനിപ്പിക്കണമെന്നാണ് അക്ബറുദ്ദീന്‍ തിരിച്ചടിച്ചത്. പാക് പ്രതിനിധി മലീഹ ലോദിയുടെ പ്രസ്താവനയെ ശക്തമായി തള്ളിക്കളഞ്ഞാണ് ജനറല്‍ അസംബ്ലി സംവാദത്തില്‍ അക്ബറുദ്ദീന്‍ സംസാരിച്ചത്.
പാകിസ്താനോടുള്ള തങ്ങളുടെ നിലപാട് മാറ്റമില്ലാത്തതാണെന്നും ജമ്മു കശ്മിര് സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര വേദികളില്‍ അനാവശ്യമായി പറഞ്ഞ് യാഥാര്‍ഥ്യത്തെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി ഇന്ത്യ പ്രകോപനമില്ലാതെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് ഷെല്ലിങ് നടത്തുകയാണ്. ഇപ്പോഴും അത് തുടരുകയാണ്. തങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയാറാണെങ്കിലും ന്യൂഡല്‍ഹി അതിന് തയാറാവുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് പാക് പ്രതിനിധി ആരോപിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."