ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കക്ക്
ഡര്‍ബന്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 3-0ത്തിനാണ് ദക്ഷിണാഫ്രിക്ക മുന്നേറിയത്. മൂന്നാം ഏകദിനത്തില്‍ ആതിഥേയര്‍ നാലു വിക്കറ്റിനു വിജയിച്ചാണ് പരമ്പര ഉറപ്പാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തയര്‍ത്തി.
എന്നാല്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (പുറത്താകാതെ 79 പന്തില്‍ 118) ബലത്തില്‍ ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് വിജയം പിടിക്കുകയായിരുന്നു. പതറാതെ പൊരുതിയ ദക്ഷിണാഫ്രിക്ക നാല് പന്തുകള്‍ ശേഷിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് പിന്തുടര്‍ന്നു വിജയിക്കുന്ന രïാം റെക്കോര്‍ഡും ദക്ഷിണാഫ്രിക്ക സ്വന്തം പേരിലേക്ക് മാറ്റി. ആസ്‌ത്രേലിയക്കെതിരേ ഇന്ത്യ 2015ല്‍ 362 റണ്‍സെടുത്ത് വിജയിച്ചതായിരുന്നു രïാം മികച്ച റണ്‍സ് പിന്തുടരല്‍. നിലവില്‍ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കക്ക് തന്നെയാണ്. 2006ല്‍ അവര്‍ ആസ്‌ത്രേലിയയുടെ 438 റണ്‍സ് പിന്തുടര്‍ന്നു വിജയിച്ചിരുന്നു.
ഒരു ഘട്ടത്തില്‍ വിജയം മണത്ത ഓസീസിന്റെ പ്രതീക്ഷകള്‍ ആറാമനായി ക്രീസിലെത്തിയ മില്ലര്‍ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. 79 പന്തില്‍ പത്തു ഫോറും ആറു സിക്‌സും പറത്തി മില്ലര്‍ കത്തികയറി. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ നിന്ന ഫെലുക്വായോ മില്ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. താരം 39 പന്തില്‍ 42 അടിച്ചെടുത്തു. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപണിങ് സഖ്യം നല്ല തുടക്കം നല്‍കി. ക്വിന്റന്‍ ഡി കോക്ക് 49 പന്തില്‍ 70 റണ്‍സ് നേടി.
ഡി കോക്-ഹാഷിം അംല സഖ്യം ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 45 റണ്‍സ് നേടിയ അംല പുറത്തായ ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ ആറാമനായി മില്ലര്‍ ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു.
നേരത്തെ ഡേവിഡ് വാര്‍ണര്‍ (117), സ്റ്റീവന്‍ സ്മിത്ത് (108) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തിലാണ് ഓസീസ് ആറ് വിക്കറ്റിനു 371 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയത്. 34 പന്തില്‍ 53 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ഓസീസിന് മിന്നല്‍ വേഗത്തിലുള്ള തുടക്കം നല്‍കി.
വാലറ്റത്ത് ട്രാവിസ് ഹെഡ്ഡ് 18 പന്തില്‍ നേടിയ 35 റണ്‍സാണ് സ്‌കോര്‍ 350 കടത്തിയത്. മില്ലറാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."