HOME
DETAILS
MAL
പ്രതിക്ക് ഒന്നര വര്‍ഷം തടവും പിഴയും
backup
May 09 2016 | 08:05 AM
മാനന്തവാടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ അനധികൃതമായി പ്രവേശിച്ച് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും 1000 രൂപ പിഴയും. അഞ്ചാംമൈല്‍ കോരംക്കുന്നേല്‍ വീട്ടില്‍ നിസാം അലിയെ മാനന്തവാടി ജെ.എഫ്.സി.എം. മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2006-ലാണ് കേസിനാധാരമായ സംഭവം നടന്നത്.ദാസര്‍ഗട്ട പ്ലാന്റേഷനില്‍ നിന്നും ആറ് തേക്ക് മരങ്ങളാണ് ഇയാള്‍ മുറിച്ചുകടത്തിയത്. ഡി.എഫ്.ഒ. കെ.കെ. സുനില്‍കുമാര്‍, സി.വി. രാജന്‍, അനില്‍കുമാര്‍, സി. കൃഷ്ണദാസന്‍ എന്നിവരായിരുന്നു കേസന്വേഷിച്ചത്. സര്‍ക്കാരിനു വേണ്ടി അഡ്വ. സി. ബാലകൃഷ്ണന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."