HOME
DETAILS
MAL
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
backup
October 07 2016 | 03:10 AM
കല്‍പ്പറ്റ: ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള അംഗീകൃത പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്ന നിലവില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്ത 2.5 ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2016-17 വര്‍ഷത്തില്‍ ഗവ. ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് അയക്കണം. വിവരങ്ങള്‍ക്ക്: 04936 203824.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."