HOME
DETAILS
MAL
എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം; പ്രതികളെ പിടികൂടിയില്ല
backup
October 07 2016 | 03:10 AM
മാനന്തവാടി: എ.ടി.എം തകര്‍ത്ത് മോഷണശ്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം ഇഴയുന്നെന്ന് ആരോപണം. ഓഗസ്റ്റ് ആറിന് രാത്രിയില്‍ പയ്യമ്പള്ളിയിലെ കനറാ ബാങ്ക് ശാഖയിലാണ് മോഷണശ്രമം നടന്നത്. പിറ്റെദിവസമാണ് മോഷണശ്രമം പുറത്തറിയുന്നത്. എ.ടി.എം മെഷീനില്‍ പണമുണ്ടായിരുന്നെങ്കിലും നഷ്ട്ടപ്പെട്ടിരുന്നില്ല. ബാങ്കില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റ ദൃശ്യങ്ങള്‍ പതിയുകയും ഈ ദൃശ്യങ്ങള്‍ പൊലിസ് പുറത്ത് വിടുകയും ചെയ്തിരുന്നു.
മോഷണം ശ്രമം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും പൊലിസിന് ലഭിച്ചിട്ടില്ല. എ.ടി.എം കൗണ്ടറിന്റെ പരിധിയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."