HOME
DETAILS
MAL
പാചകം പരമ്പരാഗത തൊഴിലായി അംഗീകരിക്കണമെന്ന്
backup
October 07 2016 | 03:10 AM
കല്‍പ്പറ്റ: എല്ലാ ആഘോഷങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നതും കേരളത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്നതുമായ പാചകത്തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി പെന്ഷന്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നും ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ ഈ മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരത്തില്‍ യോഗത്തില്‍ അധ്യക്ഷനായി. പി.സി ഹംസ കമ്പളക്കാട്, ബേബി പുല്‍പ്പള്ളി, അഷ്റഫ് വയനാട്, നൗഷാദ് ചൊക്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."