സ്വാശ്രയ ഫീസ് വര്‍ധന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന്
കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലെ ഫീസ് വര്‍ധനയില്‍ ഉണ്ടായിട്ടുള്ളതെന്ന് എം.ഐ ഷാനവാസ് എം.പി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന എന്‍.ജി.ഒ അസോസിയേഷന് 36-ാം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.സി സത്യന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്, ജില്ലാ സെക്രട്ടറി രമേശന് മാണിക്കന്, ജില്ലാ ട്രഷറര്‍ എന്‍.ജെ ഷിബു സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി എന്‍.കെ ബെന്നി സംഘടനാ ചര്‍ച്ച അവതരിപ്പിച്ചു. പി. ഉണ്ണികൃഷ്ണന്, സി. പ്രേമവല്ലി, ഉമാശങ്കര്‍, കെ. പ്രകാശന്, ബിനു കോറോത്ത്, ടി.എ വാസുദേവന്‍, ഒ.എം ജയേന്ദ്രകുമാര്‍, സജി ജോണ്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ.വി സതീഷ് ചന്ദ്രന്, കെ.കെ രമാദേവി, മോബിഷ് പി തോമസ്, കെ.ടി ഷാജി, കെ.എ ഉമ്മര്‍, കെ.എ മുജീബ് സംസാരിച്ചു.
സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.പി ജയകൃഷ്ണന്, മുന്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്, ജില്ലാ കമ്മറ്റിയംഗം കെ. സുരേന്ദ്രന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."