മാതൃഭാഷാവകാശ ജാഥക്ക് സ്വീകണം; സ്വാഗതസംഘം രൂപീകരിച്ചു
കല്‍പ്പറ്റ: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഈമാസം 24ന് ജില്ലയിലെത്തുന്ന മാതൃഭാഷാവകാശ ജാഥക്ക് സ്വീകണം നല്കാന് മലയാള ഐക്യവേദി വയനാട് ജില്ലാസമിതി തീരുമാനിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രൊഫ. പി.സി രാമന്‍കുട്ടി അധ്യക്ഷനായി. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് ഭരണ സാരഥികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും ഭാഷാ സ്നേഹികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി (രക്ഷാധികാരികള്‍). കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്(ചെയര്മാന്), എം. ബാലഗോപാല്‍, ശിവന് പള്ളിപ്പാട്, താജ് മന്‍സൂര്‍, കെ.പി ശ്രീവത്സന്‍ (വൈ. ചെയര്‍.), ഷാജി പുല്‍പ്പള്ളി (കണ്), ബീനാ ഗണേഷ് (ജോ.കണ്), വിനോദ് പുല്ലഞ്ചേരി (ഖജാന്‍ജി). സബ് കമ്മിറ്റി കണ്‍വിനര്‍മാര്‍: എം.കെ സന്തോഷ്(പ്രോഗ്രാം), പ്രൊഫ. പി.സി രാമന്‍കുട്ടി (ധനകാര്യം), ബേബി പീറ്റര്‍ (ഭക്ഷണം, താമസം), സി.കെ പവിത്രന് (പ്രചാരണം), ബാവ കെ. പാലപകുന്ന് (സ്വീകരണം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."