സ്ത്രീക്കു നേരെ അക്രമം; പ്രതി കീഴടങ്ങി
എടച്ചേരി: പുറമേരിയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതി പൊലിസ് അന്വേഷണത്തിനിടെ കോടതിയില്‍ കീഴടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് പുറമേരിയിലെ ഇടവഴിയില്‍ വച്ച് സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ നിടുമ്പറംകണ്ടി പ്രജീഷ് (28) ആണ് കഴിഞ്ഞദിവസം നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
രണ്ടാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പരിസര വീടുകളില്‍ പാല് വിതരണം ചെയ്ത് തിരിച്ചുപോവുകയായിരുന്ന കൊടോളി ഖദീജ (50) എന്ന സ്ത്രീയെ പ്രതി ഇടവഴിയില്‍ വച്ച് ആക്രമിച്ചെന്നാണ് കേസ്. അക്രമത്തില്‍ സാരമായി പരുക്കേറ്റ ഖദീജ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സത്രീ സംഭവദിവസം നാദാപുരം പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചറിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."