ട്രെയിന്‍ അട്ടിമറി ശ്രമം; പ്രതികള്‍ പൊലിസ് കസ്റ്റഡിയില്‍
വടകര: ചോറോട് മേല്‍പ്പാലത്തിനു സമീപം സ്‌കൂട്ടര്‍ റെയില്‍വേ ട്രാക്കിലിട്ട് അട്ടിമറി ശ്രമം നടത്തിയ സംഭവത്തില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിനു പിന്നില്‍ നിഗൂഢതകള്‍ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചോദ്യം ചെയ്യാനായി മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങി.
ഒന്നാംപ്രതി അഴിയൂര്‍ കോട്ടിക്കൊല്ലന്റവിട പുതിയപുരയില്‍ സാജിര്‍, രണ്ടാംപ്രതി വടകര ബീച്ച് റോഡ് കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് നസീഹ്, മൂന്നാംപ്രതി ബീച്ച് റോഡ് വൈക്കിലേരി പുതിയപുരയില്‍ യാസര്‍ അറാഫാത്ത് എന്നിവരെയാണ് ട്രെയിന്‍ അട്ടിമറി ശ്രമത്തിന് പൊലിസ് അറസ്റ്റ് ചെയ്തത്. അതേസമയം, ട്രെയിന്‍ അപകടസാധ്യതയുടെ തീവ്രത തങ്ങള്‍ക്കറിയില്ലെന്ന പ്രതികളുടെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. വര്‍ഷങ്ങളായി റെയിലിനോട് ചേര്‍ന്നുള്ള പ്രദേശത്ത് താസമിക്കുന്ന പ്രതികള്‍ക്ക് ട്രെയിന്‍ അപകടത്തെ കുറിച്ച് സാധാരണഗതിയില്‍ അറിവുണ്ടാകേണ്ടതാണെന്നാണ് പൊലിസ് പറയുന്നത്. ഒന്നാം പ്രതി സാജിര്‍ മുന്‍പും ചില കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാളുടെ ബന്ധങ്ങളെകുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
കേസ് സംബന്ധിച്ചു കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെടുന്നവരെ വിളിച്ചു ചോദ്യം ചെയ്യുമെന്ന് വടകര പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."