HOME
DETAILS
MAL
നെല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ ശോച്യാവസ്ഥ ജനതാദള്‍ സമരം രണ്ടാംഘട്ടത്തിലേക്ക്
backup
October 07 2016 | 03:10 AM
മേപ്പയ്യൂര്‍: നെല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ ശോച്യാവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനതാദള്‍ (യു) നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. നേരത്തെ, ആദ്യഘട്ടത്തില്‍ റോഡിനു സമീപം പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയിരുന്നു.
ഒപ്പ് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം ഭാസ്കരന് കൊഴുക്കല്ലൂര്‍ നിര്‍വഹിച്ചു. പി. ബാലന് അധ്യക്ഷനായി. സുനില്‍ ഓടയില്‍, വി.പി മോഹനന്, ബി.ടി സുധീഷ്കുമാര്‍, കെ.എം ബാലന്, സുരേഷ് ഓടയില്‍, എ.കെ നാരായണന്, എ.കെ രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."