ആസ്റ്റര്‍ മിംസില്‍ 'പിങ്ക് ഒക്ടോബര്‍' പ്രചാരണത്തിന് തുടക്കം
കോഴിക്കോട്: സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നതിനും രോഗലക്ഷണങ്ങള്‍ നേരത്തെതന്നെ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുമായി ആസ്റ്റര്‍ മിംസില്‍ സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നു.
സ്ത്രീകളെ ബാധിക്കുന്ന ഗുരുതര രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 'പിങ്ക് ഒക്ടോബര്‍' എന്ന പേരില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ആസ്റ്റര്‍ മിംസ് ഓങ്കോളജി സെന്ററില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.നാരായണന്‍കുട്ടി വാര്യര്‍ ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 10 മുതല്‍ 31 വരെ സ്തനാര്‍ബുദ പരിശോധനയ്‌ക്കെത്തുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷനും ക്ലിനിക്കല്‍ പരിശോധനയും സൗജന്യമായിരിക്കും.
വിദഗ്ധര്‍ മാമോഗ്രാമിന് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഈ പരിശോധന നടത്താന്‍ കഴിയും. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 0495 - 3091903 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ. പി.എം. ഹംസ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. രാഹുല്‍ മേനോന്‍, ഓങ്കോളജി സര്‍ജന്‍ ഡോ. വി.പി. സലിം,
റേഡിയോളജി വിഭാഗം തലവന്‍ ഡോ. രാമകൃഷ്ണന്‍, റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ഷംസുദ്ദീന്‍, ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ.റോഷ്‌നര അഷ്‌റഫ്,
ചീഫ് നഴ്‌സിംഗ് ഓഫിസര്‍ ഷീലാമ്മ ജോസഫ്, ബിസിനസ് ഡവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ അജേഷ് കുമാര്‍ എന്നിവര്‍ പിങ്ക് ഒക്ടോബര്‍ പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."