നമുക്ക് ജാതിയില്ല വിളംബരം: ശതാബ്ദി ആഘോഷം നവംബര്‍ 24ന്
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷം നവംബര്‍ 24ന് കോഴിക്കോട് നടക്കും. വൈകിട്ട് മൂന്നിന് നഗരങ്ങളില്‍ ഗുരു സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലോട്ടുകളടങ്ങിയ ഘോഷയാത്രയും ടൗണ്‍ഹാളില്‍ പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനം എക്‌സൈസ്-തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടകസമിതി കലക്ടറേറ്റില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.
ആഘോഷപരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികള്‍, എക്‌സിബിഷനുകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ക്വിസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനമായി.
നവംബര്‍ ഒന്നിന് ഗ്രന്ഥശാലകളില്‍ ദീപം തെളിയിക്കുവാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായുള്ളതാണ് സംഘടകസമിതി.
യോഗത്തില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."