എസ്.വൈ.എസ് ഭീകരവിരുദ്ധ സെമിനാറിന് അന്തിമരൂപമായി
കുന്ദമംഗലം: ഐ.എസ്, സലഫിസം, ഫാഷിസം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഒന്‍പതിന് വൈകിട്ട് 3.30ന് പൂവ്വാട്ടുപറമ്പില്‍ നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ജില്ലാപ്രസിഡന്റ് നജീബ് കാന്തപുരം, ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ, ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ വസീഫ് കൊടിയത്തൂര്‍ പ്രസംഗിക്കും. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററാകും.
കുറ്റിക്കാട്ടൂരില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗം ജില്ലാ ട്രഷറര്‍ കെ.പി കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മത്തുള്ളാ ഖാസിമി മൂത്തേടം അധ്യക്ഷനായി.
സി.എ ഷുക്കൂര്‍ മാസ്റ്റര്‍, അസീസ് മുസ്‌ലിയാര്‍ മലയമ്മ, അക്ബര്‍ ഷാഹിദ് അന്‍വരി, മുളയത്ത് മുഹമ്മദ് ഹാജി, പി അബുഹാജി, ഖാലിദ് മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഹമീദ് മൗലവി ഒളവണ്ണ,പി.കെ ഇബ്‌റാഹീം, കെ.പി ഉസ്മാന്‍ സംസാരിച്ചു. ജന. സെക്രട്ടറി കെ.എം.എ റഹ്മാന്‍ സ്വാഗതവും അസീസ് പുള്ളാവൂര്‍ നന്ദിയും പറഞ്ഞു. സെമിനാറിന്റെ വിജയത്തിനായി പഞ്ചായത്ത്-ശാഖാതലങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."