കാലാവധി കഴിഞ്ഞ സിറിഞ്ചുകളും മറ്റും പറമ്പില്‍ തള്ളി
തിരുവമ്പാടി:മരുന്ന് കടകളില്‍ നിന്ന് ഒഴിവാക്കിയ സിറിഞ്ചുകളും മറ്റ് വസ്തുക്കളും ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍. കോടഞ്ചേരി പഞ്ചായത്തിലെ ശാന്തിനഗര്‍ തോട്ടത്തിന് കടവ് റോഡരികിലെ കേളോത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സാധനങ്ങള്‍ കൂട്ടിയിട്ട നിലയിലുള്ളത്.
സിറിഞ്ചുകള്‍ക്ക് പുറമെ വിവിധയിനം,യൂറിന്‍ ബാഗുകള്‍,ഗ്ലൂക്കോസ്,ലാബുകളില്‍ ഉപയോഗിക്കുന്ന ആസിഡുകള്‍,പരിശോധനാ ഉപകരണങ്ങള്‍,രക്തവും മറ്റും ശേഖരിക്കുന്ന കുപ്പികള്‍ തുടങ്ങിയവയും ഉണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞവയാണിവ. പ്ലാസ്റ്റിക് ഷീറ്റിനാല്‍ മൂടിയിട്ട നിലയിലായിരുന്ന ഇവ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ ചിലര്‍ ഇതില്‍ നിന്നും കുറേ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ് പ്രദേശവാസികള്‍ ഈ വസ്തുക്കള്‍ പരിശോധിച്ചത്.പരാതിയെ തുടര്‍ന്ന് കോടഞ്ചേരി പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി.
രണ്ട് വര്‍ഷം മുന്‍പ് അടച്ച് പൂട്ടിയ ഒരു മെഡിക്കല്‍ സ്ഥാപനം ഒഴിവാക്കിയ സാധനങ്ങളാണിതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. അധികൃതര്‍ ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങി.
കാലാവധി കഴിഞ്ഞ മെഡിക്കല്‍ ഉപകരണങ്ങള്‍ വീണ്ടും വില്ക്കാന് സാധ്യതയുള്ളതിനാല്‍ പാഴ്വസ്തുക്കള് അധികൃതര്‍ നശിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."