ക്രൂസുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരശ്ശേരി പഞ്ചായത്ത് തീരുമാനം
മുക്കം: കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി(ക്രൂസ് )യുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ക്രൂസുമായുള്ള സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള കരാര്‍ റദ്ദാക്കാനും പുതിയ ടെണ്ടര്‍ ക്ഷണിക്കാനുമാണ് തീരുമാനിച്ചത്.ക്രൂസില്‍നിന്ന് മാത്രമേ സ്ട്രീറ്റ് ലൈറ്റ് വാങ്ങാവൂ എന്ന് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാത്തിലാണ് ഗ്രാമപഞ്ചായത്ത് വഴിവിളക്ക് പദ്ധതിക്കായി 400 ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ക്രൂസിന് കരാര്‍ നല്‍കിയത്. എന്നാല്‍ ക്രൂസ് സ്ട്രീറ്റ് ലൈറ്റ് ഫിറ്റ് ചെയ്ത വാര്‍ഡുകളില്‍ ദിവസങ്ങള്‍ക്കകം ലൈറ്റ് കത്താതായതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിന്റെയും സെക്രട്ടറി സി.ഇ സുരേഷ് ബാബുവിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫിറ്റ് ചെയ്യാനായി കൊണ്ടുവന്ന സ്ട്രീറ്റ് ലൈറ്റ് പകുതിയില്‍ അധികവും കത്തുന്നില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."