HOME
DETAILS
MAL
ആരോഗ്യ നയരൂപീകരണ സമിതി തെളിവെടുപ്പു നടത്തി
backup
October 07 2016 | 03:10 AM
ചേവായൂര്‍: ആരോഗ്യനയം രൂപീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സമിതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിറ്റിങ് നടത്തി. നയരൂപീകരണസമിതി ചെയര്മാന് ഡോ. ബി. ഇഖ്ബാല്‍, കണ്‍വീനര്‍ ഡോ. കെ.പി. അരവിന്ദന് എന്നിവരുടെ നേതൃത്വത്തിലാണ് പൊതുജനങ്ങള്‍, എന്‍.ജി.ഒകള്‍, സര്‍വിസ് സംഘടനാ പ്രതിനിധികള്‍, വ്യക്തികള്‍ എന്നിവരുമായി സംഘം സംസാരിച്ചു.
പ്രാഥമിക ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുക, സാര്‍വത്രികമായ ആരോഗ്യം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ പ്രധാനമായും ഉയര്‍ന്നു. ഡോ. വിജി പ്രദീപ്കുമാര്‍, ഡോ. ജയശ്രീ, ഡോ. പി.കെ. ശശിധരന്, ഡോ. ജയപ്രകാശ് എന്നിവര്‍ക്കുപുറമേ നിഡ്സ് ഫൗണ്ടേഷന് ചെയര്മാന് എം.പി. മൊയ്തീന്‍കോയയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."