അവധിയെടുത്ത കലക്ടര്‍ ബ്രോയ്ക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം
കോഴിക്കോട്: മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ ദിവസം അവധിയെടുത്ത് ഡല്‍ഹിക്കുപോയ ജില്ലാ കലക്ടര്‍ക്ക് പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം.
കോഴിക്കോട് കോര്‍പറേഷനില്‍ നല്കിയ സ്വീകരണയോഗത്തിലും താജ് ഗേറ്റ് വേ ഹോട്ടലില്‍ ആതിഥേയസംഘം നല്കിയ സ്വീകരണത്തിലുമാണ് കലക്ടര്‍ക്കെതിരേ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജില്ലയിലെ വികസന കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ ഇന്ന് കാലത്ത് കലക്ടറെ കാണണം എന്നുപറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അവധിയിലായതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ല. മുന്‍പ് കലക്ടര്‍മാര്‍ക്കായി കോണ്‍ഫറന്‍സ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ച അറിയാനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചത്. അടുത്ത ദിവസം കണ്ണൂര്‍, കാസര്‍കോട് കലക്ടര്‍മാരെ കാണുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ ജില്ലയിലെത്തിയ ദിവസം സ്വകാര്യ ആവശ്യത്തിനായി ഡല്‍ഹിയില്‍പോയ കലക്ടറെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഫേസ്ബുക്കില്‍ മാത്രം സജീവമാവുന്നയാളെന്ന ആരോപണം നേരിട്ട 'കലക്ടര്‍ ബ്രോ' മീഡിയാ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് കലക്ടറെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."