കാലാവധിക്ക് മുന്‍പ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന സംസ്‌കാരം ഉടലെടുക്കണം: മുഖ്യമന്ത്രി
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും കാലാവധിക്ക് മുന്‍പ് തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുറവുകള്‍ വിലയിരുത്തി തിരുത്തിയാല്‍ മാത്രമേ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഉറവിട മാലിന്യസംസ്‌കരണം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്. അതിനായി 'ഹരിതകേരളം' പദ്ധതി നവംബര്‍ ആദ്യത്തോടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. നഗരസഭ തയാറാക്കിയ 12 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും മേയര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അതേ സമയം കോര്‍പ്പറേഷന്റെ ചില ആവശ്യങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
കെ.എസ്.യു.ഡി.പി പദ്ധതി കാലാവധി ജൂണ്‍ 30ന് അവസാനിച്ചതിനാല്‍ തുടര്‍പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല എന്നു പറയുമ്പോള്‍ അതിന് ആരെയാണ് നിങ്ങള്‍ കുറ്റം പറയുക ഏറ്റെടുത്ത പ്രവൃത്തികള്‍ കാലാവധിയ്ക്ക് മുന്‍പ് ചെയ്ത് തീര്‍ക്കുന്ന ഒരു സംസ്‌കാരത്തിലേക്ക് എത്തേണ്ടതുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി ലീഡറും സ്ഥിരംസമിതി അധ്യക്ഷനുമായ കെ.വി ബാബുരാജ്, ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.പി. സതീശന്‍ സംസാരിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍ മേയര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."