ഒ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതില്‍ നഗരസഭകള്‍ വീഴ്ചവരുത്തിയെന്ന് മന്ത്രി
കോഴിക്കോട്: ഒ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതില്‍ നഗരസഭകളുടെ പ്രവര്‍ത്തനത്തില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. നഗരസഭകള്‍ ഈ കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കോര്‍പ്പറേഷനിലും ജില്ലയിലെ ഏഴ് നഗരസഭകളിലും ഒക്‌ടോബര്‍ 30നകം സമ്പൂര്‍ണ ഒ.ഡി.എഫായി പ്രഖ്യാപിക്കണം. നവംബര്‍ ഒന്നിന് സംസ്ഥാനം ഒ.ഡി.എഫായി പ്രഖ്യാപിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
ഒ.ഡി.എഫ് പദ്ധതിയുടെയും സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കക്കൂസ് ഇല്ലാത്ത മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മിച്ചുനല്‍കുന്നതിനുള്ളതാണ് ഒ.ഡി.എഫ് പദ്ധതിയെന്നും ഇതുപ്രകാരം ആനുകൂല്യം നല്‍കുന്നതിന് മുന്‍പ് ആനുകൂല്യം വാങ്ങിയത് തടസമല്ലെന്നും അദ്ദേഹം അറിയിച്ചു. വീടുനിര്‍മിക്കാന്‍ സഹായം ലഭിച്ചവര്‍ അത് പൂര്‍ത്തിയാവാതെ വീണ്ടും കക്കൂസിന് അപേക്ഷ നല്‍കിയിട്ടുണ്ടാവാം. എന്നാല്‍, അതിന്റെ പേരില്‍ ഈ പദ്ധതിയില്‍നിന്ന് ഒഴിവാക്കേണ്ടതില്ല.
പഞ്ചായത്ത്തലത്തില്‍ സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം ഒക്‌ടോബര്‍ രണ്ടിന് നടത്താന്‍ കഴിഞ്ഞതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ അവലോകനവും യോഗത്തില്‍ നടത്തി. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 8,695 അപേക്ഷകളാണ് ലഭിച്ചത്. പദ്ധതിയുടെ പൂര്‍ണ എസ്റ്റിമേറ്റായി കഴിഞ്ഞു. ഇതിനായി 237.833 കി.മീ ലൈന്‍ വലിക്കണം. വീട്ടുനമ്പറില്ലാത്തത് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തടസമാവുന്നുവെങ്കില്‍ താല്‍ക്കാലിക നമ്പര്‍ അനുവദിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."