പുഴയില്‍ മാലിന്യം; കല്ലക്കയം ജലവിതരണം ആശങ്കയില്‍
കോട്ടക്കല്‍: പുഴയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ ജലവിതരണം ആശങ്കയില്‍. പറപ്പൂര്‍ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയില്‍ സ്ഥിതിചെയ്യുന്ന കല്ലക്കയം ജലപദ്ധതിയാണ് പുഴയിലെ മാലിന്യംകാരണം ആശങ്കയിലാകുന്നത്.
നിലവില്‍ പറപ്പൂര്‍ പഞ്ചായത്തിനു പുറമേ സമീപ പഞ്ചായത്തുകളിലടക്കം നിരവധി ജനങ്ങള്‍ക്കു പദ്ധതിവഴി വെള്ളമെത്തുന്നുണ്ട്.
അര്‍ധരാത്രിയില്‍ കൂമന്‍കല്ല് പാലത്തിലും മറ്റും വാഹനങ്ങളിലെത്തി ചാക്കിലാക്കിയ മാലിന്യങ്ങള്‍ ചിലര്‍ പുഴയില്‍ നിക്ഷേപിക്കുകയാണ്. കോഴിയവശിഷ്ടങ്ങളാണ് ഇവയില്‍ ഏറെയും.
ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരം കല്ലക്കയം തടയണയിലും പരിസരത്തുമായി കുമിഞ്ഞുകൂടുകയാണ്. ഇതുകാരണം മഞ്ഞപ്പിത്തമടക്കം ജലജന്യ രോഗങ്ങള്‍ പകരാനും സാധ്യതയേറെയാണ്.
തുടക്കത്തില്‍ 15,000 പേര്‍ക്ക് പ്രയോജനപ്പെടുന്നവിധം 1993ലാണ് കടലുണ്ടിപ്പുഴയുടെ വെങ്കിട്ടക്കയം സ്രോതസായി പദ്ധതി ആരംഭിച്ചത്. തുടര്‍ന്നു പരിസരപ്രദേശങ്ങളിലേക്കും ജലവിതരണം ആരംഭിച്ചു.
കല്ലക്കയം പദ്ധതി പുനരുദ്ധരിച്ച് കോട്ടക്കല്‍ നഗരസഭയിലേക്ക് ജലവിതരണം വ്യാപിപ്പിക്കുന്ന നടപടികളും നടന്നുവരികയാണ്. പ്രവൃത്തിക്കുവേണ്ടിയുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ സര്‍ക്കാര്‍ 10 കോടി രൂപയുടെ റഫ് കോസ്റ്റ് തയാറാക്കി ഭരണാനുമതിക്കായി നഗരസഭയ്ക്കു സമര്‍പ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."