HOME
DETAILS
MAL
വനംവകുപ്പ് സേവ് ഫെസ്റ്റ് നടത്തി
backup
October 07 2016 | 04:10 AM
നിലമ്പൂര്‍: മമ്പാട് പഞ്ചായത്തിലെ കരിക്കാട്ടുമണ്ണ വാര്‍ഡിലെ ആനന്തല്ല്, അമരപ്പലം, എടക്കോട് ആദിവാസി കോളനി നിവാസികള്‍ക്കായി വനംവകുപ്പ് കനോലി പ്ലോട്ടില്‍ സേവ് ഫെസ്റ്റ് നടത്തി. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കളപ്പുരക്കല്‍ ബിജു അധ്യക്ഷനായി.
നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ഇന്‍ചാര്‍ജ് സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡേവിസ് ആലപ്പാടന്‍ പദ്ധതി വിശദീകരിച്ചു. കോളനികളില്‍ ഓണപ്പരിപാടികള്‍ നടത്തിയ നിലമ്പൂര്‍ റോട്ടറി ക്ലബ്ബ്, പത്തപ്പിരിയം കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."