ഭരണാനുമതി ലഭിക്കാത്തത് വികസനം തടസപ്പെടുത്തുന്നു
മങ്കട: മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കു ഇനിയും ഭരണാനുമതി ലഭിക്കാത്തത് വികസനം തടസപ്പെടാനിടയാക്കുന്നു. പുതുക്കിയ ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചിരുന്നുവെങ്കിലും ഇവക്ക് ഭരണാനുമതി ലഭിച്ചിട്ടില്ല.
2.6 കോടി വരുന്ന പടിഞ്ഞാറ്റുമ്മുറി - മുതുവാലിപ്പറമ്പ് റോഡ്, ഏഴു കോടി രൂപയുടെ പനമ്പറ്റ -വെള്ളില റോഡ്, ഏഴരക്കോടിയുടെ അങ്ങാടിപ്പുറം - പരിയാപുരം -ചെറുകര റോഡ് എന്നിവ കോണ്‍ക്രീറ്റിനു മീതെ ടാറിടല്‍ പ്രവൃത്തി (ബി.എം ആന്‍ഡ് ബി.സി ചെയ്യല്‍), ആറു കോടിയുടെ മങ്കട -കൂട്ടില്‍ -പട്ടിക്കാട് റോഡ് റബറൈസേഷന്‍,
മൂന്നു കോടിയുടെ വള്ളിക്കാറ്റ- ചേപ്പൂര്‍- പന്തല്ലൂര്‍ റോഡ് റബറൈസേഷന്‍, മൂന്നു കോടി രൂപയുടെ കുറുവ - മീനാര്‍ക്കുഴി - ചാഞ്ഞാല്‍ റോഡ് റബറൈസേഷന്‍്, കുറുവ - പഴമള്ളൂര്‍സിറ്റി -ചട്ടിപ്പറമ്പ് റബറൈസേഷന്‍ എന്നീ പ്രവൃത്തികളുടെ ഭരണാനുമതിയാണ് അധികൃതരില്‍ നിന്നു ലഭിക്കാന്‍ വൈകുന്നത്. റോഡുകള്‍ക്കു ഭരണാനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."