HOME
DETAILS
MAL
ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
backup
October 07 2016 | 04:10 AM
വണ്ടൂര്‍: വണ്ടൂര്‍ ബ്ലോക്കിലെ സമ്പത്തിക തട്ടിപ്പ് കേസില്‍ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപെട്ട് സി.പി.എം ഏരിയ കമ്മിറ്റി ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.രാധാകൃഷണന് ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ എസ്.ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മാര്‍ച്ച് തടഞ്ഞതോടെ ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. ഏരിയാ കമ്മിറ്റി യംഗം ടി.കെ ബഷീര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി.പി സുല്‍ഫീക്കറലി,അഡ്വ. അനില്‍ നിരവില്‍, ജെ. ക്ലീറ്റസ്, വി.അര്ജുന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."