HOME
DETAILS
MAL
നീറ്റ് ഇന്ന് സുപ്രിംകോടതിയില്‍
backup
May 09 2016 | 08:05 AM
ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പരീക്ഷ നീറ്റില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജിയല്‍ സുപ്രിംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഈ വര്‍ഷം തന്നെ നീറ്റ് പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി വിധി വരുന്നതിന് മുന്‍പ് തന്നെ പ്രവേശന പരീക്ഷ നടത്തിയിരുന്നു എന്ന് കാണിച്ചാണ് കേരളം സുപ്രിം കോടതിയില്‍ ഇളവ് നല്‍കുന്നതിനായി ഹജരി സമര്‍പ്പിച്ചിരിക്കുന്നത്. പ്രവേശനത്തിന് പ്രത്യേക നിയമമുള്ള സംസ്ഥാനങ്ങള്‍ക്കും
മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാനങ്ങള്‍ക്കും ഈ വര്‍ഷം ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാവും സുപ്രിംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുക.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക ജസ്റ്റിസ് അനില്‍ ആര് ദവി അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."