ആനക്കൂട്ടം കൃഷി നശിപ്പിച്ചു; കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി
വഴിക്കടവ്: ആനക്കൂട്ടം കൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.വഴിക്കടവ് പൂവത്തി പൊയിലെ ജോണ്‍ മാത്യു എന്ന ബേബി (50) ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. വഴിക്കടവ് ആനമറിയില്‍ രണ്ടേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്. വാഴയായിരുന്നു പ്രധാന വിള. ഇടവിളയായി മറ്റ് വിളകളും കൃഷി ചെയ്യുന്നുണ്ട്.രൂക്ഷമായ കാട്ടാന ശല്യം പേടിച്ച് ഇയാള്‍ ഇന്നലെ വെളുപ്പിന് രണ്ടുവരെ കൃഷിയിടത്തില്‍ കാവലുണ്ടായിരുന്നു.അതിന് ശേഷമാണ് ഇയാള്‍ വീട്ടിലേക്ക് പോയത്..എന്നാല്‍ രാവിലെ അഞ്ചോടെ കൃഷിയിടത്തിലെത്തിയപ്പോള്‍ ആനക്കൂട്ടം കൃഷി വിളകള്‍ നശിപ്പിച്ചതായി ആണ് കണ്ടത്. ഇതില്‍ മനംനൊന്താണ് രാവിലെ ആറോടെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇറങ്ങാന്‍ തയാറായില്ല. വഴിക്കടവ് റെയിഞ്ച് ഓഫീര്‍ എന്‍.കെ സെമീര്‍, കെ.വി അരുണേഷ് എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങാന്‍ കൂട്ടാക്കിയത്. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വൈദ്യുതി വേലി ഉടന്‍ സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."