മലയോര മേഖലയില്‍ കള്ളന്മാര് വിലസുന്നു
എടക്കര: മലയോര മേഖലയില്‍ കള്ളന്മാര് വിലസുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചക്ക് എടക്കരയിലെ ഒരു സൈക്കിള്‍ ഷോപ്പില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ച യുവാവ് കടയിലെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. പാലുണ്ടയിലെ സെപ്പറേറ്റീവ് സൈക്കിള്‍ ഷോപ്പില്‍ നിന്നാണ് സൈക്കിള്‍ മോഷ്ടിച്ചത്.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് കടയുടെ വരാന്തയില്‍ വെച്ച സൈക്കിള്‍ ബൈക്കിന് പിറകിലായി കെട്ടിയാണ് കടന്നുകളഞ്ഞത്. പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.ഇതിന് തൊട്ടു പിറകിലായി പൊലിസ് ജീപ്പ് ഇതുവഴി കടന്നു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടമയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് എടക്കരയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അഞ്ച് പവന്റെ പാദസരങ്ങള്‍ കള്ളന്മാര് പൊട്ടിച്ചെടുത്തിരുന്നു.
എടക്കര പെരുങ്കുളത്ത് മൂന്നാം തൊടിക സൈതലവിയുടെ വീട്ടിലാണ് സംഭവം നടന്നത്. മക്കളായ മഹ്റൂറ, ഹസീന എന്നിവരുടെ പാദരങ്ങളാണ് ജനലിലൂടെ പൊട്ടിച്ചെടുത്തത്. കുട്ടികള്‍ ഉണര്‍ന്നു ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപെട്ടു. സ്ഥലത്തെത്തിയ എടക്കര പൊലിസ് എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷനം തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാവുന്ന മോഷണ പരമ്പരകള്‍ ജനങ്ങള്‍ക്കിടയില്‍ പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."