നീരൊഴുക്ക് കുറഞ്ഞ് പുഴ മെലിയുന്നു; തടയണ നേരത്തെ പണിയണമെന്ന ആവശ്യമുയരുന്നു
പാണ്ടിക്കാട്: കാലവര്‍ഷം കുറഞ്ഞതിനെത്തുടര്‍ന്ന് ഒലിപ്പുഴയുടെയും വെള്ളിയാറിന്റെയും കൈവഴികളായ തോടുകളും അരുവികളും പതിവിലും നേരത്തെ വരളാന്‍ തുടങ്ങിയതോടെ കടലുണ്ടിപ്പുഴയില്‍ നീരൊഴുക്ക് കുറയുന്നു. മുന്‍കാലത്ത് ഇതേ സമയത്ത് നിറഞ്ഞ് ഒഴുകുമായിരുന്ന പുഴയില്‍ പലഭാഗങ്ങളും കരയായി മാറി കാടുകളായി മാറിയിട്ടുണ്ട്.
പുഴയില്‍ നീരൊഴുക്ക് നാള്‍ക്കുനാള്‍ കുറയുന്നത് കീഴാറ്റൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്ന പമ്പിങ് സ്‌റ്റേഷനുകളിലേക്ക് വെള്ളം ലഭിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കുമോയെന്ന ആശങ്കക്കിടയാക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ പമ്പിങ്ങിന്നാവശ്യമായ വെള്ളം ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷം പാണ്ടിക്കാട് പഞ്ചായത്ത് തൊഴിലുറപ്പ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി പണിത താല്‍ക്കാലിക തടയണ കെട്ടിയ വെള്ളമുള്ളതിനാലാണ് .പഞ്ചായത്തിലെ ഭൂരിപക്ഷ പ്രദേശങ്ങളും മഴക്കാലം തീരുന്ന മുറക്ക് തന്നെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലമരുന്നത് പതിവായതിനാല്‍ ജനങ്ങള്‍ കുടുതലും പൈപ്പ് വെള്ളത്തെയാണിപ്പോള്‍ ആശ്രയിക്കുന്നത്. പുഴയില്‍ നീരൊഴുക്ക് നിലക്കുന്നതിന് മുന്‍പ് തടയണ പണിയണമെന്ന് പാണ്ടിക്കാട് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു സി.കെ ആര്‍ ഇണ്ണിപ്പ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."