മത്സ്യബന്ധന ബോട്ടുകളുടെ കളര്‍ ഏകീകരണം പൂര്‍ത്തിയായില്ല
പൊന്നാനി: മത്സ്യബന്ധന ബോട്ടുകളുടെ കളര്‍ ഏകീകരണം പൂര്‍ത്തിയായില്ല .ഇനിയും കളര്‍ ഏകീകരണം നടത്താത്ത ബോട്ടുകള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനത്തിനറങ്ങുന്ന ബോട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കളര്‍ ഏകീകരണം നടപ്പിലാക്കാന്‍ ബോട്ടുടമകള്‍ മടിക്കുകയാണെന്നാണ് ആരോപണം.
കേന്ദ്ര സര്‍ക്കാറാണ് ഓരോ സംസ്ഥാനത്തെയും ബോട്ടുകള്‍ക്ക് കളറുകള്‍ നിര്‍ദേശിച്ചത്. കേരളത്തിലെ ബോട്ടുകള്‍ക്ക് ഇളം നീലയും വെള്ളയുമാണ് നിറമായി നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 30നകം കളര്‍ ഏകീകരണം പൂര്‍ത്തിയാക്കണമെന്നാണ് ബോട്ടുടമകള്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, സംസ്ഥാനത്തെ ആയിരത്തിലധികം ബോട്ടുകള്‍ സമയം കഴിഞ്ഞിട്ടും കളര്‍ ഏകീകരണം നടത്തിയിട്ടില്ല.
ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയവര്ക്കു കാര്യമായ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കളര്‍ ഏകീകരണത്തിന് വന്‍ തുക ചെലവഴിക്കാന്‍ പ്രയാസം നേരിടുകയാണെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.
പൊന്നാനി ഹാര്‍ബറില്‍തന്നെ 153 മത്സ്യബന്ധന ബോട്ടുകളില്‍ നല്ലൊരു ശതമാനം ബോട്ടുകള്‍ കളര്‍ ഏകീകരണം ഇനിയും നടത്തിയിട്ടില്ല. കളര്‍ ഏകീകരണം നടത്താത്ത ബോട്ടുകള്‍ക്ക് 25,000 രൂപ പിഴ ചുമത്തുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."